Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tax Seizure

മൂ​ന്ന് വ​ർ​ഷ​മാ​യി നി​കു​തി​യ​ട​ച്ചി​ല്ല; പാ​ല​ക്കാ​ട്ട് സി​പി​എം ഓ​ഫീ​സു​ക​ൾ​ക്ക് ജ​പ്തി നോ​ട്ടീ​സ്

പാ​ല​ക്കാ​ട്: മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നി​കു​തി അ​ട​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്ക് ജ​പ്തി നോ​ട്ടീ​സ്. പാ​ല​ക്കാ​ട്, ഷൊ​ർ​ണ്ണൂ​ർ ന​ഗ​ര​സ​ഭ​ക​ളാ​ണ് പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ​ക്കെ​തി​രേ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി എ​ടു​ത്ത​ത്.

കൊ​ള​പ്പു​ള്ളി, ഷൊ​ർ​ണ്ണൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സു​ക​ൾ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. കു​ള​പ്പു​ള്ളി പാ​ർ​ട്ടി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​കു​തി കു​ടി​ശി​ക 75,000 രൂ​പ​യും ഷൊ​ർ​ണൂ​രി​ൽ 25,000 രൂ​പ​യു​മാ​ണ്.

ഷൊ​ർ​ണ്ണൂ​ർ ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി സി​പി​എം ആ​ണ് ഭ​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി ഫ​ണ്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് നി​കു​തി കു​ടി​ശി​ക തീ​ർ​ക്കു​മെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി പി​രി​വ് ന​ട​ത്തി​യ ന​ഗ​ര​സ​ഭ ഷൊ​ർ​ണ്ണൂ​രാ​ണ്. എ​ന്നാ​ൽ അ​ത് നൂ​റ് ശ​ത​മാ​ന​ത്തി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന് പ്ര​ധാ​ന​കാ​ര​ണം സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ നി​ന്ന് നി​കു​തി ല​ഭി​ക്കാ​ത്ത​താ​യി​രു​ന്നു.

Latest News

Corehub Up